‘ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ല; പലരും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ചെയ്തത്’; വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍

വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ലെന്നും പലരും നടത്തിയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read- ‘സ്പീക്കർ മാപ്പ് പറയില്ല’, ഷംസീറിന്റെ പേരെടുത്ത് പറയുന്നത് വർഗീയത: ഇത് പാർട്ടിയുടെ നയമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശം. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ആളാണ് താന്‍. തന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇവിടെ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. മതവിശ്വാസികള്‍ തന്റെ കൂടെയാണ്. പലരും തന്നെ പിന്തുണച്ചു. പറഞ്ഞത് ശാസ്ത്രമാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് അതിനെ വേട്ടയാടിയെന്നും ഷംസീര്‍ പറഞ്ഞു.

Also Read- ‘ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെട്ടുവെന്ന് പറഞ്ഞത് മോദി; വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുത്’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here