വാഹന പെർമിറ്റ് വാർഷിക ഫീസ് ഇന്ധനക്ഷമതയ്ക്കനുസരിച്ച്; പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ

വാഹന പെർമിറ്റ് വാർഷിക ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ. ഈ മാസം 22 മുതൽ നടപ്പായ ആദ്യഘട്ടത്തിൽ 2024 മോഡൽ പുതിയ ലൈറ്റ് മോഡൽ വാഹനങ്ങൾക്കാണ് നിയമം ബാധകമാകുക. 2021 ആഗസ്റ്റിലാണ് സൗദി മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.രണ്ടാം ഘട്ടത്തിൽ മുഴുവൻ ലൈറ്റ്, ഹെവി വാഹനങ്ങളും നിയമത്തിൽ ഉൾപ്പെടും. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്ന രണ്ട് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇതിന്റെ ഫീസ് തീരുമാനിക്കുക.

2015 മോഡലിനും അതിന് മുമ്പുള്ളതിനും മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷിക്കനുസരിച്ചാണ് ഫീസ് കണക്കാക്കുക. 2016 മോഡലും അതിനു ശേഷവുമുള്ളതുമായ എല്ലാ ചെറുകിട വാഹനങ്ങളുടെയും ഫീസ് ഇന്ധക്ഷമത കണക്കിലെടുത്താണ് ഫീസ് തീരുമാനിക്കുക. ഇന്ധനക്ഷമത അനുസരിച്ചുള്ള ഫീസ് അഞ്ച് തലങ്ങളായും തിരിച്ചിട്ടുണ്ട്. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഇല്ല.

ALSO READ:ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം, തോല്‍വിയിലും തലയുയര്‍ത്തി മെഹ്‌മ്മദുള്ള

വാണിജ്യ മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി അതോറിറ്റി, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്, നാഷനൽ ഇൻഫർമേഷൻ സെൻറർ, സൗദി എനർജി എഫിഷ്യൻസി സെൻറർ തുടങ്ങി നിരവധി സർക്കാർ ഏജൻസികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വാഹനത്തിെൻറ ഇന്ധന ഉപഭോഗം അനുസരിച്ച് വാർഷിക ഫീസ് അഞ്ച് തലങ്ങളായി തിരിച്ചിട്ടുണ്ടെന്നും കുറഞ്ഞ ഉപഭോഗ വാഹനങ്ങൾക്ക് വാർഷിക ഫീസ് ഈടാക്കില്ലെന്നും ദേശീയ പ്ലാറ്റ്ഫോം ‘മർകബത്തി’ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിൽ ‘മർകബതി’ പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്.

ALSO READ:കണ്ണൂർ സ്‌ക്വാഡിലെ ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇവിടെ; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News