സ്കൂൾ ബസിടിച്ച് നഴ്സറി വിദ്യാർഥിനി മരിച്ചു

കാസർകോഡ് സ്ക്കൂൾ ബസ് തട്ടി നഴ്സറി വിദ്യാർഥിനി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയയാണ് മരിച്ചത്. നാല് വയസ്സുകാരിയായ ആയിഷ നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്സറി സ്കൂളിലെ വിദ്യാർഥിനിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂൾവിട്ട ശേഷം ആയിഷയെ സ്കൂൾ ബസിൽ വീടിന് സമീപത്തിറക്കി.. തിരിച്ചുപോകുന്നതിനായി സ്കൂൾ ബസ് പിന്നോട്ട് എടുക്കുമ്പോൾ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു.

Also Read: ‘ശൈലജ ടീച്ചറുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം; നിര്‍ബന്ധമായും പഠിക്കേണ്ടതില്ല’; കണ്ണൂര്‍ പ്രോ വിസി കൈരളി ന്യൂസിനോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News