
ശബരിമല സ്വർണ്ണ മോഷണക്കേസിൽ എ പത്മകുമാറിന് സസ്പെൻഷൻ. സിപിഐഎമ്മിന്റെ എല്ലാ ചുമതലയിൽ നിന്നുമാണ് പത്മകുമാറിനെ സസ്പെൻഡ് ചെയ്തത്. എസ് ഐ ടി ചാർജ് ഷീറ്റ് സമർപ്പിച്ച ശേഷം കേസിൽ പത്മകുമാറിനോട് വിശദീകരണം ചോദിക്കും ശക്തമായ നടപടി വേണമെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സസ്പെൻഷൻ.
ശബരിമല സ്വർണമോഷണക്കേസിൽ 2025 നവംബറിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ശബരിമല സ്വർണ മോഷണക്കേസിൽ കളങ്കിതരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു. എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ആയിരുന്നു അദ്ദേഹമിത് വ്യക്തമാക്കിയത്.
also read; കയറുകൊണ്ട് കെട്ടിയിട്ടു; തിരുവനന്തപുരം ശ്രീ കാരുണ്യ മിഷൻ പുവർ ഹോമിൽ ഭിന്നശേഷി കുട്ടിയോട് ക്രൂരത
കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുമെന്നും ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ആയില്ല എന്നും കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

