ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേയ്ഡ് വേർഷൻ വരുന്നു; ഔദ്യോഗികമായി പ്രഖ്യാപിക്കാതെ കമ്പനി

പേയ്ഡ് വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേർഷൻ ഇതിനോടകം സഹായിക്കുക. തുടക്കത്തിൽ യൂറോപ്പിലാണ് പണം നൽകി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷൻ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. ​എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Also Read: 2023 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ന​റു​ക്കെ​ടു​പ്പ് ചൊ​വ്വാ​ഴ്ച

അതേസമയം, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈയിടെയായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്ന യൂറോപ്യന്‍യൂണിയന്റെ നടപടികളെ നേരിടാനാണ് മെറ്റയുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. പേയ്ഡ് വേർഷൻ അവതരിപ്പിക്കുമെങ്കിലും ഇപ്പോൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ല. അതുപോലെ, പേയ്ഡ് പതിപ്പുകൾ സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ എത്ര രൂപ നൽകണമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല.

Also Read: വാഹന തകരാര്‍; 11 ദിവസമായി പെരുവഴിയില്‍ കുടുങ്ങിയ യുപി സ്വദേശിക്ക് ഭക്ഷണം വാങ്ങി നല്‍കി വ്യാപാരികളും ലോട്ടറി തൊഴിലാളികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here