ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്തു; വാടകക്കാരനെ കൈയ്യോടെ പിടികൂടി വീട്ടുടമ

മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി കേസുകള്‍ മിക്കപ്പോഴും വാർത്തകളിൽ കാണാറുണ്ട്. ഇപ്പോഴിതാ താന്‍ ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്ത വാടകക്കാരനെ വീട്ടുടമയായ യുവതി പിടികൂടിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മംമ്ത ഥാപ്പ എന്ന യുവതി തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ബിഹാര്‍ സ്വദേശി പവൻ കുമാർ പാസ്വാനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

also read: കോടികള്‍ വാങ്ങിയെന്നത് വാസ്തവ വിരുദ്ധം; കേരളീയം ലോഗാ ആരോപണത്തില്‍ പ്രതികരണം

യുവതി പുറത്തുപോയപ്പോള്‍ പൂച്ചയെ പവൻ കുമാറിനെ ഏല്‍പ്പിക്കുകയും തിരിച്ചുവന്ന് വാതില്‍ തുറന്നപ്പോള്‍ നഗ്നനായി പൂച്ചയുമായി ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. ശേഷം യുവാവ് വേഗം വസ്ത്രം ധരിക്കുകയും പൂച്ചയെ വലിച്ചെറിഞ്ഞ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടെന്നും മംമ്ത പൊലീസിനോട് പറഞ്ഞു. യുവതിയുടെ വീട്ടിൽ നാല് യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്നു. സംഭവം നടന്നപ്പോള്‍ മറ്റ് മൂന്ന് യുവാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. പൂച്ച അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി തെരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

also read: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാല് പേർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News