മദ്യ നയത്തിനെതിരെ രാഷ്ട്രീയ പ്രചാരണം നടക്കുന്നു; മന്ത്രി എം ബി രാജേഷ്

കേരളം മദ്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നു എന്നത് സംഘപരിവാർ പ്രചാരണമാണെന്ന് മന്ത്രി എം ബി രാജേഷ്. മദ്യ നയത്തിനെതിരെ രാഷ്ട്രീയ പ്രചാരണം നടക്കുന്നുവെന്നും യുഡിഎഫ് കാലത്തെ അപേക്ഷിച്ച് ഒന്നാം പിണറായി സർക്കാർ കാലത്ത് മദ്യ ഉപഭോഗത്തിൽ 9.79% ലിറ്ററായി കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തുണ്ടാകുന്ന ലഹരി വ്യാപനം തടയുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല ഇതിനായി എൻഫോഴ്സ്മെന്റ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ മദ്യ ഉപയോഗം കുറഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

Also Read: സംസ്ഥാന മദ്യ വര്‍ജ്ജന സമിതിയുടെ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്ക്

അതേസമയം, എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾ കെൽട്രോൺ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ് സഭയിൽ അറിയിച്ചു. സർക്കാർ പദ്ധതികളിൽ കരാർ എടുത്തശേഷം സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകി കമ്മീഷൻ ഈടാക്കാൻ പാടില്ലന്നെ നിർദേശവും കെൽട്രാേൺ ലംഘിച്ചിട്ടില്ല. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ട് എന്നും വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ് എന്നും മന്ത്രി പറഞ്ഞു.

Also Read: “തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നു”; എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News