വകുപ്പിൻ്റെ വീഴ്ച എംഎൽഎ മനസ്സിലാക്കണ്ടെന്ന് കരുതിയാണ് മുഹമ്മദ് റിയാസിനെ തടഞ്ഞത്; എ പ്രദീപ് കുമാർ

ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിനെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ. എംഎൽഎയോട് പ്രവേശിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്. ഒരു വിവരവും എം എൽ എ ക്ക് കൊടുക്കണ്ട എന്നാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചത് എന്ന് പറഞ്ഞതായും എ പ്രദീപ് കുമാർ വ്യക്തമാക്കി.

എന്തിനാണ് നിഗൂഢത. വകുപ്പിൻ്റെ വീഴ്ച എം എൽ എ മനസ്സിലാക്കണ്ട എന്ന് കൊണ്ടാവാം മുഹമ്മദ് റിയാസിനെ തടഞ്ഞത് മന്ത്രി ജില്ലയിൽ വരാത്തത് എന്തുകൊണ്ടാണെന്നും എ പ്രദീപ് കുമാർ ചോദിച്ചു.

also read; പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനം പെൻഷൻ നിക്ഷേപത്തിൽ അദാനിയുടെ വിലക്ക് നീക്കാനായിരുന്നോ?: ഡോ ജോൺ ബ്രിട്ടാസ് എംപി

മന്ത്രി കാര്യങ്ങൾ പഠിക്കാൻ തയ്യാറാവണം. കോമിക് താരമായി നിൽക്കാൻ ശ്രമിക്കരുത്. മീഡിയയെ കണ്ട് പ്രസ്താവന നടത്തി ഒരു മന്ത്രി തിരിച്ചു പോയി. അങ്ങനെ ആവരുത്. പൊതുജന ആരോഗ്യ സംവിധാനത്തെ ഇല്ലാതാക്കാൻ ശ്രമം നേരത്തെ പ്രതിപക്ഷത്ത് ഉള്ളപ്പോൾ യുഡിഎഫ് ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ പ്രവർത്തികൾ ഇപ്പോഴും ആവർത്തിക്കുകയാണ് അതിന് ഇനിയും അനുവദിക്കില്ല. ജീവൻ കൊടുത്തും സിപിഐഎം കോൺ​ഗ്രസിന്റെ ഈ പ്രവണത തടയുമെന്ന് എ പ്രദീപ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News