ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ടാക്സിയോടാൻ അനുമതി നൽകാൻ ആലോചന

ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾക്ക് നഗരത്തിൽ ടാക്സി പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകാൻ ആലോചന. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അംഗീകരിച്ച മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ ആൻഡ് ഡെലിവറി സർവീസ് പ്രൊവൈഡർ പദ്ധതിയുടെ കരടിലാണ് ഇതിന്റെ നിർദ്ദേശമുള്ളത്. ദില്ലി സർക്കാർ ഓഹരി ഉടമകളുടെ അഭിപ്രായവും തേടിയിട്ടുണ്ട്.

Also Read: ഗൾഫിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ; അനുമതി കാത്ത് മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനിൽ

കരട് പദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഒരു മാസത്തിനകം പ്രിന്‍സിപ്പല്‍ സെക്രട്ടറി കം-കമ്മിഷണര്‍ക്ക് അയക്കും. അതിനു ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ടാക്സികളിലെ നിർബന്ധിത പാനിക് ബട്ടണുകൾ, എമർജൻസി റെസ്പോൺസ് നമ്പറുമായി (112) യോജിപ്പിക്കൽ, വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം എന്നിവ ദേശീയതലസ്ഥാനത്തെ ക്യാബ് അഗ്രഗേറ്റര്‍മാരെയും ഡെലിവറി സേവന ദാതാക്കളെയും നിയന്ത്രിക്കുന്നതിനുള്ള കരട് പദ്ധതിയിലെ ചില നിര്‍ദേശങ്ങളാണ്.

നാല് വർഷത്തിന് ശേഷം എല്ലാ പുതിയ വാണിജ്യ ഇരു ചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണം,  അഞ്ച് വർഷത്തിന് ശേഷം എല്ലാ പുതിയ വാണിജ്യ ഫോർ വീലറുകളും ഇലക്ട്രിക് ആയിരിക്കണം മുതലായ കാര്യങ്ങൾ നയത്തിലുണ്ട്.

ഉപഭോക്താക്കളുടെ പരാതി പരിഹാരം, വാഹനങ്ങളുടെ ഫിറ്റ്നസ്, മലിനീകരണ നിയന്ത്രണം, പെര്മിറ്റുകളുടെ സാധുത എന്നിവ ഉൾപ്പെടുത്തുന്ന സംവിധാനം എന്നിവ സമയബന്ധിതമായി പദ്ധതിയിൽ ഉൾപ്പെടുത്തും. ഈ മാസം ആദ്യമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here