ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാന്‍സ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയില്‍ കണ്ടത്.

Also Read: കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് റാന്നിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ പുറത്തേക്കെടുത്തു. തുടര്‍ന്ന്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here