പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താനായി പരിശോധനാ സമിതി രൂപീകരിക്കും

പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താനായി പരിശോധനാ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 2024ലെ പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി അന്തിമ രൂപം നല്‍കാനാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത്. മന്ത്രി സജി ചെറിയാന്‍ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അംഗങ്ങളാകും. പുതിയതായി ആരംഭിച്ച ഡയറി സയന്‍സ് കോളേജുകളില്‍ 69 അധ്യാപക തസ്തികയും 20 അനധ്യാപക തസ്തികയും സൃഷ്ടിക്കും.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട്‌സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ തസ്തിക താല്‍ക്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് നിയമിക്കുക. വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കവെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബി ബൊമ്മന്റെ മകന്‍ ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചറായി നിയമനം നല്‍കാന്‍ തീരുമാനിച്ചു. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒമ്പതും പത്തും ശമ്പള പരിഷ്‌കരണം അനുവദിക്കും. ദില്ലിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം നല്‍കും. തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കാനായി 8,08,70,000 രൂപയ്ക്ക് ഭരണാനുമതിയും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News