ടീ ബാഗുകള്‍ക്കൊണ്ട് ഒരു കുപ്പായം തുന്നിയാലോ

ടീ ബാഗുകള്‍ക്കൊണ്ട് ഒരു കുപ്പായം തുന്നിയാലോ, അതെ ഫാഷനില്‍ പല പരീക്ഷണങ്ങളും നടത്തുന്ന ഉര്‍ഫി ജാവേദാണ് ഇപ്പോള്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുന്നത്. ചായകുടിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഉര്‍ഫിയുടെ വിഡിയോ ആരംഭിച്ചിരിക്കുന്നത്. പിന്നാലെ ടീബാഗുകള്‍ കൊണ്ടുള്ള ഷോര്‍ട് ഡ്രസ് ധരിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. ഹലോ ഫ്രണ്ട്സ്, ചായ കുടിക്കൂ- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by Uorfi (@urf7i)

ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ് ശ്രദ്ധ നേടുന്നത്. കയ്യില്‍ കിട്ടുന്നതെല്ലാം ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ടീബാഗ് ഡ്രസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഗംഭീര ഐഡിയ ആണ് എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News