ചൊവ്വന്നൂരിൽ വയോധികൻ ഉൾപ്പടെ രണ്ടുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം

ചൊവ്വന്നൂരിൽ വയോധികൻ ഉൾപ്പടെ രണ്ടുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം. ചൊവ്വന്നൂർ സ്വദേശിയായ തെക്കോട്ട് വീട്ടിൽ മോഹനനാണ് പരുക്കേറ്റത്. കുണ്ടന്നൂർ സ്വദേശിക്കും തെരുവുനായയുടെ ആക്രമത്തിൽ പരുക്കേറ്റു. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു. തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരുക്കേറ്റു.ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ്(16) പരുക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത്.

ഇതേസമയം, കണ്ണൂരിലും തെരുവുനായയുടെ ആക്രമണത്തിൽ തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപെട്ടത്. മട്ടന്നൂര്‍ നീര്‍വേലിയിലായിരുന്നു സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

Also Read: തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ തടസം കേന്ദ്ര ചട്ടങ്ങൾ: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here