സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങിമരിച്ചു

സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മണി മലയാറ്റിൽ മുങ്ങിമരിച്ചു. ശാന്തിപുരം പാലയ്ക്കൽ വീട്ടിൽ റിക്സൺ (17) ആണ് മരിച്ചത്. ശനിയഴ്ച വൈകുന്നേരം നാലരയോടെ മല്ലപ്പള്ളി വലിയപാലത്തിന് സമീപം വടക്കൻ കടവിലാണ് അപകടം.

മല്ലപ്പള്ളി പരിയാരത്ത് ഫുട്ട്ബോൾ ടൂർണമെന്റിന് എത്തിയതായിരുന്നു റിക്സണും സുഹൃത്തുകളും . ടൂർണമെന്റ് കഴിഞ്ഞ് മടങ്ങവെയാണ് കുളിക്കാൻ ഇറങ്ങിയത്. എല്ലാവരും കുളി കഴിഞ്ഞ് കരക്ക് കയറിയതിന് ശേഷം ചെരുപ്പിൽ ചെളി പറ്റിയത് കഴുകാനായി മൂന്നുപേർ വീണ്ടും ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. രണ്ടുപേരെ മറ്റു സുഹൃത്തുകൾ മുളയിട്ട് കൊടുത്ത് രക്ഷിച്ചെങ്കിലും റിക്സൺ ഒഴുക്കിൽപെടുകയായിരുന്നു.ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും രക്ഷിക്കാനായില്ല.

കീഴ്വായ്പ്പൂര്‍ സിഐ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുളള പൊലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. പിതാവ് ഷാജി, മാതാവ് റീന, സഹോദരി റോസ്മി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News