ഫുട്ബോള്‍ ബൂട്ട് വാങ്ങാനായി കൂട്ടി വെച്ച പണം സിഎംഡിആർഎഫിലേക്ക് നൽകി മാതൃകയായി വിദ്യാര്‍ത്ഥി

ഫുട്ബോള്‍ ബൂട്ട് വാങ്ങാനായി കൂട്ടി വെച്ച പണം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമന്‍ചന്ദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തൃശൂർ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഫുട്‌ബോള്‍ താരവുമായ അമന്‍ചന്ദാണ് തന്റെ സ്വപ്നമായ ഫുട്ബോള്‍ ബൂട്ട് വാങ്ങാന്‍ കൂട്ടിവെച്ച തുക മുഴുവന്‍ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Also read:വിലങ്ങാട്; ‘ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസം തീരുമാനിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

സര്‍ക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തുക ഏറ്റുവാങ്ങി. വയനാട്ടിലെ മനുഷ്യരുടെ ദുഃഖം കണ്ട് സ്വന്തം സ്വപ്നം മാറ്റി വെച്ച അമല്‍ചന്ദ് നാടിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കുഴിക്കാട്ടുകോണം സ്വദേശികളായ മഠത്തിപറമ്പില്‍ സന്തോഷ് – ജിനി ദമ്പതികളുടെ മകനാണ് അമൻ ചന്ദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys