വയനാട് കനത്തമഴയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്

വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങ് വീണാണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റത്. പുളിയാര്‍മല ഐടിഐ വിദ്യാര്‍ത്ഥിയായ നന്ദുവിനാണ് (19) ഗുരുതരമായി പരുക്കേറ്റത്.

ഐടിഐക്ക് സമീപമുള്ള തെങ്ങ് മഴയത്ത് ബസ് സ്‌റ്റോപ്പിലേക്ക് കടപുഴകി വീഴുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് വയനാട്ടില്‍ പലയിടങ്ങളിലും വ്യാപകമായി മഴയും കാറ്റുമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here