കാമ്പസിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി മരിച്ചു

ആനക്കട്ടി: കോയമ്പത്തൂർ – ആനക്കട്ടി പാതയിലുള്ള സലിം അലി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി മരിച്ചു. ചൊവാ‍ഴ്ച രാത്രി ആക്രമണത്തിനിരയായ വിശാൽ ശ്രീമൽ (25)ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

രാത്രി ഒൻപതോടെയാണ് യുവാവ് കാട്ടാനയുടെ മുന്നിൽ പെട്ടത്. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് സാരമായി പരുക്കേറ്റ യുവാവിനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News