
കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾക്കെല്ലാം മാമ്പഴചുന മണക്കുന്നുണ്ടാവാം. വേനൽക്കാലം പലപ്പോഴും പ്രിയപ്പെട്ടതാവുന്നത് മാമ്പഴക്കാലമായതുക്കൊണ്ടാവാം. വിഷുക്കാലത്ത് ഏറ്റവും സുലഭമായി കിട്ടുന്നത് മാമ്പഴമാണ്.
വേനൽ ചൂടിന്റെ കടുപ്പം കുറയ്ക്കാൻ മാമ്പഴത്തിന് ഒരു പ്രത്യേക കഴിവാണ്. മധുരത്തിനൊപ്പം ശരീരത്തിന് കുളിർമ്മ നൽകാനും ഫലങ്ങളുടെ രാഞ്ജിയായ മാമ്പഴത്തിന് കഴിയുന്നു. ഐശ്വര്യത്തിന്റെ ഈ വിഷുവിന് ഒരു ഗ്ലാസ് മാമ്പഴപ്പായസമായാലോ.
ചേരുവകൾ
മാമ്പഴം
പാൽ
ചൌവ്വരി
നെയ്യ്
പഞ്ചസാര
ഉണക്കമുന്തിരി
അണ്ടിപരിപ്പ്
ALSO READ; വിഷുക്കട്ടയില്ലാതെ എന്ത് വിഷു; ഉണക്കലരിയിൽ കൊതിയൂറും വിഷു സ്പെഷ്യൽ
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് രണ്ട് ലിറ്റർ പാൽ തിളപ്പിച്ചെടുക്കുക. ഇതിലേക്ക് മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ച ചൌവ്വരി ചേർക്കുക. ശേഷം മൂന്ന് ടീസ് സ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പാൽ കുറുകി കഴിഞ്ഞ് അടുപ്പിൽ നിന്ന് മാറ്റുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക. ഇതിലേക്ക് ഒരു മാമ്പഴം അരച്ചെടുത്ത് ചേർക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം അടുപ്പണച്ച ശേഷം പാലിലേക്ക് ചേർക്കുക. ഏലയ്ക്ക പൊടിച്ചത് രണ്ട് നുള്ള് കൂടി ഇതിലേക്ക് ചേർക്കാം. ഒരു മാങ്ങാ തൊലി കളഞ്ഞ് കഷ്ണമാക്കിയതും നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും ചേർത്ത് വിളമ്പാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

