ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ച് പത്ത് വയസുകാരന്‍

ബാങ്കില്‍ നിന്ന് പത്ത് വയസുകാരന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also Read- ബൈക്ക് കയറ്റി എലിയെ കൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു, സംഭവം വിവാദമായപ്പോൾ അറസ്റ്റ് പിൻവലിച്ചു

ഒരു സ്ത്രീക്കൊപ്പമാണ് കുട്ടി ബാങ്കില്‍ എത്തിയത്. ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ തക്കത്തിനാണ് കുട്ടി പണം തട്ടിയെടുത്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Also Read- ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്‍റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ബാങ്കിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിക്കൊപ്പം വന്ന സത്രീയുടെ വിവരങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News