മൊബൈല്‍ ഫോണിന് അടിമയായ ഒരു 13 വയസുകാരിക്ക് നഷ്ടപ്പെട്ടത് 52 ലക്ഷം രൂപ

ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏറ്റവും കൂടുതല്‍ പ്രാവീണ്യം നേടുന്നത് മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കുട്ടികളാണ്. കുട്ടികളുടെ മൊബൈല്‍ ഉപയോഗം കാരണം പണം നഷ്ടമായ നിരവധി മാതാപിതാക്കളുടെ അനുഭവങ്ങള്‍ വാര്‍ത്തകളായി ദിനംപ്രതി നമ്മള്‍ കാണാറുണ്ട്.

ചൈനയില്‍ മൊബൈല്‍ ഫോണിന് അടിമയായ ഒരു 13 വയസുകാരിക്ക് നഷ്ടപ്പെട്ടത് 52 ലക്ഷം രൂപ. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. കുട്ടി കളിച്ച് കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്നും 4,49,500 യുവാന്‍ (ഏതാണ്ട് 52 ലക്ഷത്തോളം രൂപ) ഗെയിമിനു വേണ്ടി ചെലവഴിച്ചു. ഒടുവില്‍ കുട്ടിയുടെ അധ്യാപിക കണ്ടെത്തും വരെ അമ്മയ്ക്ക് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് പോലും അറിയില്ലായിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാസിലിരിക്കുമ്പോള്‍ പോലും മൊബൈലിലേക്ക് നോക്കിയിരിക്കുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതിനാല്‍ അധ്യാപിക കുട്ടിയെ ശ്രദ്ധിച്ചത്.

Also Read: കുട്ടികളില്ലാത്ത നിദക്ക് തന്‍റെ നാലാമത്തെ കുഞ്ഞിനെ നല്‍കി സഹോദരി മൈമുന

https://www.kairalinewsonline.com/woman-gave-her-newborn-baby-to-sister-in-palestine

അധ്യാപിക കുട്ടിയുടെ അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ ബാങ്ക് ബാലന്‍സ് നോക്കിയപ്പോഴാണ് നാലര ലക്ഷത്തോളം യുവാന്‍ തന്റെ അക്കൗണ്ടില്‍ നിന്നും പോയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സ് പരിശോധിച്ചപ്പോള്‍ പണം മൊത്തം പോയത് ഒരു ഓണ്‍ലൈന്‍ പേ ടു പ്ലേ ഗെയിം അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News