വയനാട്‌ വീടിനുള്ളിൽ കടുവ കയറി

വയനാട്‌ പനവല്ലിയിൽ വീടിനുള്ളിൽ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

Also read:കേരള ബ്ലാസ്റ്റേഴ്സിന് ജയം

കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് കടുവയെത്തിയത്‌ എന്ന് വീട്ടുകാർ പറഞ്ഞു . കടുവയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അവർ പറഞ്ഞു. വീടിന്റെ തറയില്‍ നഖം കൊണ്ട് മാന്തിയ പാടുകളുണ്ട്‌. മാസങ്ങളായി കടുവാഭീതി നിലനിൽക്കുന്ന സ്ഥലമാണ്‌ പനവല്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News