മണ്ണാർക്കാട് ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. പാലക്കാട്‌ മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സംഭവം.

സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ALSO READ: ‘പാഷാണം വര്‍ക്കി’ കളിച്ച് ബിജെപി: ബിജെപി സൈറ്റില്‍ ‘ആര്‍എസ്എസ് ഭാരതാംബ’യെ മാറ്റി. സെക്രട്ടറിയേറ്റിലെ സമരത്തില്‍ ‘ആര്‍എസ്എസ് ഭാരതാംബ’

യുവതിയെ എടുത്ത് മണ്ണാർക്കാട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

ALSO READ: 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

English summary : A tribal woman gave birth in an ambulance. The incident took place in Kottopadam, Mannarkad, Palakkad. The baby died in the incident. Bindu, the wife of Manikandan, a native of Karadiyodu, Ambalappara, gave birth to a baby girl in the ambulance.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News