തമിഴ്‌നാട്ടില്‍ ട്രക്ക് മറിഞ്ഞ് ബിയര്‍ കുപ്പികള്‍ റോഡില്‍; അഞ്ച് ബോട്ടിലുകള്‍ വരെ കൈക്കലാക്കി കടന്ന് നാട്ടുകാര്‍

ബിയര്‍ ബോട്ടിലുകളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞതോടെ കണ്ടുനിന്ന നാട്ടുകാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓടിക്കൂടിയ നാട്ടുകാര്‍ ബിയര്‍ കുപ്പികള്‍ കൈക്കലാക്കി കടന്നു. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സഹിതം ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കൃഷ്ണഗിരി ജില്ലയിലെ ബന്ദരപ്പള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത്. ട്രക്ക് ബന്ദരപ്പള്ളിയിലെ മേല്‍പ്പാലത്തിലെത്തിയതോടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ ട്രക്ക് മറിയുകയും ബിയര്‍ കുപ്പികള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. നിലത്തുവീണ ബിയര്‍ കുപ്പികളില്‍ പലതും പൊട്ടി.

പൊലീസ് ജെസിബിയുമായി എത്തി റോഡ് വൃത്തിയാക്കുന്നതിനിടെ കണ്ടുനിന്നവര്‍ ബിയര്‍ കുപ്പികളുമായി കടന്നുകളയുകയായിരുന്നു. ചിലര്‍ ഒന്നും രണ്ടും കുപ്പികളുമായാണ് കടന്നത്. പൊലീസിന് നിസഹായകരായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അപകടത്തില്‍ പരുക്കേറ്റ ട്രക്ക് ഡ്രൈവറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here