പെറ്റ് സ്റ്റോറിൽ അത്‌ഭുതകാഴ്ച്ചയായി ഇരുതലയുള്ള പാമ്പിൻകുഞ്ഞ്

രണ്ട് തലയുള്ള പാമ്പുകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. ഉണ്ടെങ്കിൽ എന്തായിരിക്കും അവയുടെ പ്രത്യേകത എന്നറിയാമോ? ഇനി അങ്ങനെയൊന്ന് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ, അത്തരത്തിൽ അപൂർവ്വമായ ഒരു സംഭവം യുകെയിലെ ഒരു പെറ്റ് സ്റ്റോറിലുണ്ടായി. ഇവിടെ മുട്ട വിരിഞ്ഞുണ്ടായ പാമ്പിൻ കുഞ്ഞുങ്ങളിൽ ഒന്നിന് രണ്ട് തലയുണ്ടെന്നാണ് സ്റ്റോറിലെ ജീവനക്കാർ പറയുന്നത്. വെസ്റ്റേൺ ഹോഗ്നോസ് ഇനത്തിൽ പെട്ട ഈ പാമ്പിൻ കുഞ്ഞ് കഴിഞ്ഞ മാസമാണ് മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയത്. എക്‌സെറ്ററിലെ എക്‌സെറ്റർ എക്‌സോട്ടിക്‌സ് എന്ന ഉരഗ വളർത്ത് മൃഗ സ്റ്റോറിലാണ് ഈ അപൂർവ്വ സംഭവം.എക്‌സെറ്റർ എക്‌സോട്ടിക്സ് പെറ്റ് സ്റ്റോർ തന്നെയാണ് ഈ അപൂർവ ജനനത്തെക്കുറിച്ച് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

also read :ദയ അശ്വതിക്കെതിരെ ചേച്ചി കേസ് കൊടുക്കാനുണ്ടായ സാഹചര്യം മാനസികമായി ഞങ്ങളെ തളർത്തിയ ഒന്നാണ്: തുറന്നു പറഞ്ഞ് അഭിരാമി സുരേഷ്

പാശ്ചാത്യ ഹോഗ്‌നോസ് ഇനത്തിൽപ്പെട്ട പാമ്പാണ് ഇതെന്നും യാതൊരു വിധത്തിലുള്ള അപകടങ്ങളും കൂടാതെയായിരുന്നു ഈ പാമ്പിൻ കുഞ്ഞിന്‍റെ ജനനമെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ ജനന ശേഷം അതിന്‍റെ പുറംതൊലി അനായാസം ഉരിഞ്ഞ് പോയതായും ശരീരത്തിൽ മറ്റ് മുറിവുകൾ ഒന്നുമില്ലെന്നും അവർ എഴുതി. വാലിന്‍റെ അഗ്രഭാഗം മാത്രം ചുരുണ്ടാണിരിക്കുന്നതെന്നും എന്നാൽ അത് അതിന്‍റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.

also read :പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News