കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ കെ.എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ച (25)നാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ കാഞ്ഞിരപ്പള്ളി കുരിശുകവലയിലായിരുന്നു അപകടം.

also read :സഹോദരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; തെലങ്കാനയിൽ 15 വയസുകാരിയെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു

ദേശീയപാതയിലൂടെ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും യുവാവ് കെഎസ്ആർടിസി ബസിനടിയിൽപ്പെടുകയും പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരും വഴിയാണ് യുവാവ് അപകടത്തിൽ പെട്ടത്.

also read :ഉദ്ദേശിച്ചത് ആംസ്ട്രോങ്ങിന്റെ കാലത്തുള്ള ഒരു തമാശ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here