ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണ് മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിനോടു ചേർന്നുള്ള വെള്ളക്കുഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

also read :പന്തളത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചു; ഒരു മരണം

കുട്ടിയുടെ മാതാപിതാക്കൾ വിശ്രമിക്കുന്ന സമയത്താണ് കുട്ടി വെളിയിലേക്ക് പോയത്. കുട്ടി കളിച്ച് പുറത്തേയ്ക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഉടൻ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. മുൻപ് മണ്ണെടുത്തുണ്ടായ 4 അടിയോളം താഴ്ചയുള്ള വെള്ള കുഴിയിലാണ് കുട്ടി വീണത്. കുട്ടിയെ കാണാതെ അച്ഛനും അമ്മയും നടത്തിയ തിരച്ചിലിലാണു കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചാലക്കുടി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

also read :വിഷാദരോഗത്തിന് കാരണം മാതാപിതാക്കളുടെ വേർപിരിയൽ; തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News