
വെജിറ്റേറിയൻസിനും നോൺ വെജ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷ സാധനമാണ് സോയ. വീട്ടിൽ ഗസ്റ്റ് വരുകയാണെങ്കിൽ വളരെ പെട്ടന്ന് തന്നെ രുചികരമായ രീതിയിൽ സോയ കൊണ്ട് നല്ല രുചിയോടെ സോയ കറി ഉണ്ടാക്കാൻ കഴിയും. എങ്ങനെ എളുപ്പത്തിൽ സോയ കറി ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
സോയാ ചങ്ക്സ്- ഒരു കപ്പ്
സവാള – 2 എണ്ണം ( അരിഞ്ഞത് )
കറിവേപ്പില- ഒരു തണ്ട്
ജീരകം- അര ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
മല്ലിപ്പൊടി- അരടീസ്പൂൺ
പച്ചമുളക്- 1 എണ്ണം ( അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
മല്ലിയില- 2 ടേബിൾ സ്പൂൺ
എണ്ണ- ഒന്നര ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കടുക്- ആവശ്യത്തിന്
അരപ്പിന്
തക്കാളി- രണ്ട്
തേങ്ങ- 3 ടേബിൾ സ്പൂൺ
Also read: ചോറ് ബാക്കി വന്നോ ? എന്നാൽ ഇന്ന് നല്ല സോഫ്റ്റ് പൊറോട്ട ഉണ്ടാക്കാം
ഉണ്ടാക്കുന്ന വിധം
ആദ്യം കുറച്ച് വെള്ളം തിപ്പിക്കുക. അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന സോയ ചങ്ക്‌സ് ഇട്ട് 2 മിനിറ്റ് അടച്ച് മാറ്റി വെയ്ക്കുക. 2 മിനിട്ടിന് ശേഷം സോയ എടുത്ത് കഴുകി മാറ്റി വെയ്ക്കുക. വലിയ സോയാ ചങ്ക്സ് ആണ് എടുത്തതെങ്കിൽ രണ്ടു കഷ്ണങ്ങളാക്കാം.
അടുത്തതായി തക്കാളിയും തേങ്ങയും ഒന്നിച്ചരച്ച് മാറ്റി വെയ്ക്കുക.
ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് കടുകും ജീരകവും പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും സവോളയും പച്ചമുളകും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നുവരുമ്പോൾ അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് അരപ്പ് ചേർത്ത് അൽപം വേവിക്കുക.
അരപ്പ് തിളച്ച് വരുമ്പോൾ മുളകുപൊടി, ഗരംമസാല, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക. ശേഷം സോയാചങ്ക്സ് ചേർത്ത് വീണ്ടും മൂന്നുമിനിറ്റ് നന്നായി ഇളക്കി വേവിക്കുക. സാേയാചങ്ക്സ് വെന്തു വരുമ്പോൾ മല്ലിയില ഇട്ട് വിളമ്പാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here