
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മൂന്നാർ ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിലാണ് സഞ്ചാരികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.
Also read: നഗരൂരിൽ 13 വയസ്സ് കാരനെ മുത്തച്ഛൻ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി
കന്നിമലയ്ക്ക് സമീപം വെച്ച് വാഹനത്തിൽ പുക ഉയരുന്നത് കണ്ട സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഉടൻതന്നെ വാഹനത്തിൽ വലിയ രീതിയിൽ ആളിപ്പടരുകയായിരുന്നു. സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. മൂന്നാറിലെ അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. മൂന്നാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Also read: ഏറ്റുമാനൂരില്‍ വക്കീലായ യുവതിയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു
A vehicle travelling in Idukki caught fire. The car carrying tourists caught fire between Perivara and Kannimalai on the Munnar-Udumalpet interstate highway.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here