ടിക്കറ്റില്ലാതെ എ സി കോച്ചിലേക്ക്; ടിടിഇയും ടിക്കറ്റെടുത്ത യാത്രക്കാരും പുറത്ത്; വീഡിയോ

ടിക്കറ്റില്ലാത്ത ആളുകൾ ട്രെയിനിന്റെ എ സി കോച്ചിൽ കയറുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വാതിൽ അകത്തുനിന്ന് അടയ്ക്കുകയും കൂടി ചെയ്തതോടെ ടിടിഇ വാഹനത്തിന് പുറത്തായി. ടിടിഇയും എസി ടിക്കറ്റെടുത്ത യാത്രക്കാരും കോച്ചിൽ കയറാനാകാതെ പുറത്ത് നിൽക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഒരു യാത്രക്കാരൻ എക്സിൽ പങ്കുവച്ച വീഡിയോയിലാണ് ഈ കാഴ്ച കാണാനാകുന്നത്.എന്നാൽ ട്രെയിൻ ഏതാണെന്നോ ഒന്നും ഈ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.

ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

അതേസമയം ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. റിസർവേഷൻ ടിക്കറ്റില്ലാതെ കയറുന്നവർക്ക് പിഴ ചുമത്തണമെന്നാണ് പലരും പറയുന്നത്. എന്നാൽ തിരക്കുള്ള റൂട്ടിൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നുമാണ് മറ്റ് ചിലർ പറയുന്നത്. ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നും മെട്രോയ്ക്ക് സമാനമായ ടിക്കറ്റിങ് രീതി കൊണ്ടുവരണമെന്നും പലരും ആവശ്യപെടുന്നുണ്ട്.

ALSO READ: ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; ചുക്കാന്‍ പിടിച്ചത് നേതാക്കള്‍ തന്നെയോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here