‘ആശമാരുടെ സമരം എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുന്നത് തടയാനുള്ള ഗൂഢാലോചന’: എ വിജയരാഘവന്‍

ഇടതുമുന്നണി മൂന്നാമതും അധികാരത്തിലെത്തുന്നത് തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആശമാരുടെ സമരമെന്ന് സിപിഐഎം പൊാളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. അതിനായി പണം നല്‍കിയാണ് സമരം മുന്നോട്ടുകൊണ്ടു പോകുന്നത്. യഥാര്‍ത്ഥ ആശമാരല്ല സമരം നടത്തുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടി കുണ്ടയാറില്‍ ടി പി കുട്ടേട്ടന്‍ അനുമരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ വിജയരാഘവന്‍.

ALSO READ: ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രീ-മെട്രിക്കും പിൻവലിച്ചു; ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ നിന്ന് 3,000 കോടിയിലധികം രൂപ വെട്ടി കേന്ദ്ര സർക്കാർ

അതേസമയം ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ആരോഗ്യമന്ത്രാലയ ചര്‍ച്ചയ്ക്ക് ശേഷമുളള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നിലപാടറിയിച്ചത്. മോദി ഭരണത്തില്‍ ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് നല്ല രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടി ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വി ശിവദാസന്‍ എംപി തുറന്നടിച്ചു.

ALSO READ: ‘കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ കബളിപ്പിച്ചു. കേന്ദ്ര അവഗണന തുറന്ന് പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവും വായതുറന്നില്ല’ ; വി ശിവദാസന്‍ എംപി

ആശാ പ്രവര്‍ത്തകരുടെ നിസ്തുലമായ സേവനത്തെ വാനോളം പുകഴ്ത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, ഇന്‍സന്‍റീവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. സമയബന്ധിതമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാനാവൂ. മോദി ഭരണത്തില്‍ ഏറ്റവും ഉയര്‍ന്ന ഇന്‍സന്റീവാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന അവകാശവാദവും കേന്ദ്രമന്ത്രി ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News