
നിലമ്പൂരില്‍ ന്യൂജന്‍ കോണ്‍ഗ്രസുകാരാണ് തെരഞ്ഞെടുപ്പ് തിരക്കഥ തയ്യാറാക്കിയതെന്നും ഇത് സാധാരണ കോണ്‍ഗ്രസ്‌കാര്‍ക്ക് ഇഷ്ടമാകുന്നില്ലെന്ന് മാത്രമല്ല പ്രധാന നേതാക്കള്‍ക്കൊന്നും ഒരുപരിഗണനയുമില്ലെന്നും പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍. വോട്ടര്‍മാര്‍ നല്ല രീതിയില്‍ ബൂത്തുകളിലെത്തുന്നു. യുഡിഎഫിന്റെ രാഷ്ട്രീയ പരിമിതി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ന്യൂസിലൻഡിലുള്ള ഇന്ത്യക്കാർ ഇത് വല്ലതും അറിഞ്ഞോ ? പാരന്റ് ബൂസ്റ്റ് വിസ നിങ്ങൾക്കും എടുക്കാം
വി വി പ്രകാശിന്റെ മരണം എല്ലാവര്‍ക്കും വലിയ മനോവേദനയുണ്ടാക്കി. പ്രകാശിന്റെ വീട് സന്ദര്‍ശിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യാറായില്ല. പോയില്ലാന്ന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് യുഡിഎഫിന്റെ ആത്മ വിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത് പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാന്‍ വരുമോ എന്ന് ഇപ്പഴും വ്യക്തമല്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ALSO READ: കോന്‍ഡാബ് ആണവ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ ആക്രമണം; തിരിച്ചടിച്ച് ഇറാന്‍
തീവ്ര വര്‍ഗീയ കക്ഷിയായ ജമാഅത്തെ ഇസ്ലാമിക്ക് മാന്യത നല്‍കുന്ന അപകടകരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അവസാരവാദ നിലപാടാണ് യുഡിഎഫിന്റേത്. ബോധപൂര്‍വം മലയാളിയെ വര്‍ഗീയപരമായി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ തീക്കളിയാണ് യുഡിഎഫ് നടത്തുന്നത്. സാമുദായിക സംഘടനകള്‍ യുഡിഎഫ് നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. സാമുദായിക സംഘടനയുടെ പേരില്‍ സ്വരാജിനെതിരെ വ്യാജപോസ്റ്റിട്ടു. അത് തങ്ങളുടെ നിലപാടല്ല എന്ന് ആ സാമുദായിക സംഘടന വ്യക്തമാക്കി. ഇടതുപക്ഷത്തിന് വലിയ വിജയസാധ്യത. യുഡിഎഫ് വര്‍ഗീയ വല്‍ക്കരണത്തിന്റെ അളവ് കൂട്ടുകയാണ്. യുഡിഎഫിന് വലിയ തോല്‍വിയുണ്ടാകും യുഡിഎഫിന് വേണ്ടി ഒന്നാമതായി വോട്ട് ചെയ്യേണ്ട ആളാണ് പ്രകാശിന്റെ ഭാര്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തില്‍ ഒരു വിധ തീവ്ര വര്‍ഗീയ കക്ഷികളെ ഉള്‍പ്പെടുത്തില്ല. ആര്‍എസ്എസും സി പി.ഐ.എമ്മുമായി ഒരു കാലത്തും ബന്ധമുണ്ടാക്കിയിട്ടില്ല. പാര്‍ലമെന്റില്‍ വി പി സിംഗിനെതിരായി വോട്ട് ചെയ്തത് കോണ്‍ഗ്രസുംബി.ജെപിയും ചേര്‍ന്നാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here