
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ യുഡിഎഫ് നേതൃത്വമാകെ ന്യായീകരിക്കുന്നുവെന്നും മഹത്വവൽക്കരിയ്ക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. സമൂഹത്തെ വർഗീയവൽക്കരിയ്ക്കാൻ ആണ് നീക്കം. തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമായി കാണാതെ മതവത്ക്കരിക്കുന്നു. പൊതു സമൂഹത്തിന് മുമ്പിൽ സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയാണ് എം സ്വരാജ്. ഇത് യുഡിഎഫിനെ ഭയപ്പെടുത്തുന്നു. നാട്ടു പ്രമാണിത്തത്തിൻ്റെ ശൈലിയാണ് യുഡിഎഫിന്. യുഡിഎഫിന് ആത്മവിശ്വാസം പോയതോടെ തീവ്രവർഗീയതയുടെ രാഷ്ട്രീയ കളി തുടങ്ങി. വരുന്ന പൊതു തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ റിഹേഴ്സൽ ആണിത്. നിലമ്പൂരിൽ വിജയിച്ചാൽ ഇതു തുടരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു മുസ്ലിം മത സാമുദായിക നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു രംഗത്തുവന്നു. ആർഎസ്എസിൻ്റെ ഭീകരതക്കു മുമ്പിൽ നാം ഒന്നിച്ചു നിൽക്കേണ്ട സാഹചര്യം ആണ്. ആയിരം എൽഡിഎഫ് സ്ക്വാഡുകൾ വീടുകൾ സന്ദർശിക്കും എന്നും ജനങ്ങളെ ജാഗ്രതപ്പെടുത്തും. അമ്പത് കേന്ദ്രങ്ങളിൽ അമ്പതിനായിരം പേരെ പങ്കെടുപ്പിച്ച് 16-ാം തീയതി മഹാ കുടുംബ സദസ്സ് സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി എൽഡിഎഫ് ഒരു കാലത്തും ബന്ധമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ‘ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന, ഫത്‌വ നല്‍കേണ്ടത് സതീശനല്ല’; രൂക്ഷവിമര്‍ശനവുമായി സമസ്ത
നിലമ്പൂർ അയിഷയ്ക്കെതിരായ അധിക്ഷേപത്തിലും അദ്ദേഹം പ്രതികരിച്ചു. സാംസ്കാരിക പ്രവർത്തകരെ അപമാനിക്കുകയെന്നത് കോൺഗ്രസ് നേതാക്കളുടെ രീതിയാമെന്നും ഇത് വർഗീയവാദികളുടെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here