ലോകത്തിന് മാതൃകയായി കേരളം; വർഗീയതയുടെ മൊത്തക്കച്ചവടക്കാരായി യുഡിഎഫ് മാറുന്നു: എ. വിജയരാഘവൻ

a-vijayaraghavan-praises-kerala-model-slams-udf-communal-politics-news

ലോകം സാമ്പത്തികമായും സാമൂഹികമായും തളരുമ്പോൾ കേരളം വികസനത്തിൻ്റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് എ. വിജയരാഘവൻ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ പിണറായി വിജയൻ സർക്കാർ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണെന്നും, എന്നാൽ ഈ നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രതിപക്ഷം വികസന വിരോധികളായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം ഇന്ന് കേരളത്തിലാണുള്ളത്. സ്വകാര്യ ആശുപത്രികൾക്ക് പോലും വെല്ലുവിളി ഉയർത്തിക്കൊണ്ട് താലൂക്ക് ആശുപത്രികൾ ഇന്ന് മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ സഹായങ്ങൾ നിഷേധിക്കുമ്പോഴും കേരളം പതറാതെ മുന്നോട്ട് പോകുന്നത് ഇടതുപക്ഷത്തിൻ്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : എഫ്.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ എം

ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങൾ കുട്ടികൾ സ്കൂളുകളിൽ ആസ്വദിക്കുന്നു. തൊഴിൽ നൈപുണ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ എൽഡിഎഫ് സർക്കാർ വിജയിച്ചു. പോളിടെക്നിക്കുകളിൽ പഠിക്കുന്ന 90 ശതമാനം കുട്ടികൾക്കും ഇന്ന് തൊഴിൽ ലഭിക്കുന്നുണ്ട്. ദേശീയപാത വികസനം അസാധ്യമെന്ന് പറഞ്ഞ് ഓഫീസ് പൂട്ടിയവരാണ് യുഡിഎഫ് എന്ന് പരിഹസിച്ച അദ്ദേഹം, പിണറായി സർക്കാർ വന്നതോടെ ആ പദ്ധതി 80 ശതമാനത്തിലധികം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടി. 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയതും, വയോജനങ്ങൾക്ക് സുരക്ഷയൊരുക്കി വയോജന നിയമം നടപ്പിലാക്കിയതും കേരള മാതൃകയുടെ കരുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : കെ സി വേണുഗോപാലിനും, കൊടിക്കുന്നിൽ സുരേഷിനും എതിരെയുള്ള കോഴ ആരോപണം ; കോൺഗ്രസ് ദേശീയ നേതൃത്വം മൗനം വെടിയണം : എം.വി. ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ വർഗീയത വളരാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. എന്നാൽ വർഗീയതയുടെ ‘ഹോൾസെയിൽ ഡീലർമാരായി’ യുഡിഎഫ് മാറിയിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം സതീശനെ വർഗീയ സ്വാധീനത്തിൻ്റെ അടിമയാക്കി മാറ്റി. മുൻപ് ബിജെപിക്ക് വേണ്ടി കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയ ചരിത്രമുണ്ടെന്നും, ഒ. രാജഗോപാലിനെ ജയിപ്പിക്കാൻ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. കോവളത്തെ ‘കറുത്ത കുത്തായ’ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം പരിഷ്കൃത കേരളത്തിൻ്റെ പ്രതിനിധിയായി പ്രവർത്തിക്കാൻ കെൽപ്പുള്ള ഭഗത് റൂഫസിനെ വിജയിപ്പിക്കണമെന്നും, എൽഡിഎഫിൻ്റെ തുടർഭരണം തകർക്കാനുള്ള വർഗീയ ശക്തികളുടെ നീക്കങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News