എന്‍ ശങ്കരയ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപൂര്‍വ മാതൃക; എ വിജയരാഘവന്‍

എന്‍ ശങ്കരയ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപൂര്‍വ മാതൃകയെന്ന് എ വിജയരാഘവന്‍. സിപിഐഎമ്മില്‍ മാതൃകയാക്കാവുന്ന സഖാക്കളില്‍ ഒരാളാണ് ശങ്കരയ്യ എന്നും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നായകരിലൊരായിരുന്നു അദ്ദേഹമെന്നും എ വിജയരാഘവന്‍ പറഞ്ഞു. പ്രഥമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ അദ്ദേഹം പ്രാമാണികനായ നേതാവായിരുന്നുവെന്നും എ വിജയരാഘന്‍ കൈരളിയോട് പറഞ്ഞു.

Also Read : വിപ്ലവ വീര്യം, സഖാക്കളുടെ പ്രിയ നേതാവ് എന്‍.ശങ്കരയ്യക്ക് വിട

പാര്‍ലമെന്റിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച നേതാവായിരുന്നു എന്‍ ശങ്കരയ്യ. സമരത്തില്‍ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച ശങ്കരയ്യ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ അഹോരാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി സമൂഹത്തില്‍ വലിയ മാറ്റിമുണ്ടാക്കിയ നേതാവ് വിടപറഞ്ഞത് ഏറെ വിഷമിപ്പിക്കുന്നതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.


വിപ്ലവ വീര്യം, ഉറച്ച പാറകല്ലുകള്‍ പോലെയുള്ള നിലപാടുകള്‍, വാളുപോലെ മൂര്‍ച്ചയുള്ള വാക്കുകള്‍, സഖാക്കളുടെ പ്രിയ നേതാവ് അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ശങ്കരയ്യക്ക്. 1937-ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് ശങ്കരയ്യയ്യുടെ പോരാട്ടവീര്യത്തിന്റെ തുടക്കം. ഈ കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1941-ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത്.

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തെ ജയില്‍വാസവും ഉള്‍പ്പെടുന്നു. 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു ശങ്കരയ്യ, ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി. 1964 ഏപ്രില്‍ 11 ന് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ എസ് എ ഡാങ്കെയും അദ്ദേഹത്തിന്റെ അനുയായികളെയും ഐക്യ വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ആരോപിച്ച് ഇറങ്ങിപ്പോയ 32 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

Also Read : തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരി ‘എന്‍ ശങ്കരയ്യ’

1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് ശങ്കരയ്യ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് മക്കളായ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്. നവമണിയാണ് ശങ്കരയ്യയ്യുടെ ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News