‘ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുന്നു, ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ കാണാം’: എ വിജയരാഘവന്‍

A Vijayaraghavan

നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് എ വിജയരാഘവന്‍. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുന്നുവെന്നും ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ കാണാം എന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായി. മലപ്പുറത്തെ വര്‍ഗീയമായി കാണുന്നതും ഉപയോഗിക്കുന്നതും യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ആര്യാടൻ ഷൗക്കത്തിന് 9500 വോട്ട് മറിച്ചു നൽകി; എസ്ഡിപിഐ നേതാവിന്റെ പോസ്റ്റ്
തെരഞ്ഞെടുപ്പ് വിജയത്തിലും യുഡിഎഫില്‍ ആഭ്യന്തര കലഹം തുടങ്ങിക്ക‍ഴിഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി.സതീശനെ തളളി മുതിര്‍ന്ന നേതാക്കള്‍. അന്‍വര്‍ വിഷയത്തില്‍ സതീശന്റെ നീക്കങ്ങള്‍ പൊളിഞ്ഞെന്നും, തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് ലീഗ് നേതൃത്വത്തിന് അടക്കമുള്ളവരുടെ നിലപാട്.

പ്രതിപക്ഷനേതാവ് വിഡി.സതീശന്റെ ഏകപക്ഷീയ നിലപാടുകള്‍ നിലമ്പൂരില്‍ യുഡിഎഫിന്റെ വിജയ തിളക്കം കുറച്ചെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. അന്‍വര്‍ വിഷയത്തില്‍ സതീശന്റെ നീക്കങ്ങള്‍ പൊളിഞ്ഞെന്നും, തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ അടക്കമുള്ള നിലപാട്. വിജയത്തിന്റെ ക്രഡിറ്റിലും തര്‍ക്കമുണ്ട്.

തെരഞ്ഞെടുപ്പ് രംഗത്ത് മുതിര്‍ന്ന നേതാക്കളെ കേട്ടില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ തുടരെ നടത്തി യുഡിഎഫിനെ വെട്ടിലാക്കി. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലെ പ്രതികരണം അതിരുകടന്നു. തുടങ്ങിയ കാര്യങ്ങളില്‍ ലീഗ് നേതൃത്വത്തിന് സതീശനെതിരെ രോഷമുണ്ട്. പക്ഷെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ലീഗ് തങ്ങളുടെ പരാമവധി ശക്തിയും നിലമ്പൂരില്‍ പ്രയോഗിച്ചു. കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്കിടയില്‍ വിജയത്തിന്റെ വഴിയൊരുക്കിയത് തങ്ങളാണ് എന്ന അവകാശവാദവും ലീഗ് മുന്നോട്ടുവയ്ക്കുന്നു. ഇതിന്റെ സമ്മര്‍ദ്ദവും ഭാവിയില്‍ കോണ്‍ഗ്രസ് അനുഭവിക്കേണ്ടിവരും.

അന്‍വറിനെ കൂടെ കൂട്ടണമെന്ന നിലപാട് ഉടന്‍ ലീഗ് യുഡിഎഫ് യോഗത്തില്‍ മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. ഇതിന്റെ സൂചനകള്‍ ലീഗ് നേതാക്കളുടെ പ്രതികരണത്തില്‍ തന്നെയുണ്ട്.ഫലത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ ലീഗും കോണഗ്രസിലെ മുതിര്‍ന്ന നേതാക്കളും ഒരു ഭാഗത്തും സതീശന്‍ മറുഭാഗത്തുമാണ്. ഇനിയും സതീശന്‍ ഏഷപക്ഷീയ നിലപാടുമായി മുന്നോട്ടുപോയാല്‍ തടയിടാന്‍ തന്നെയാണ് മറുവിഭാഗത്തിന്റെ ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News