സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എ വിജയരാഘവൻ നാളെ ഉദ്ഘാടനം ചെയ്യും

CPIM

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ നാളെ രാവിലെ ഉദ്ഘാടനം ചെയ്യും. 217 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് വൈകീട്ട്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ പൊതുസമ്മേളന നഗരിയിൽ കൊടിയുയർന്നു.


കൊടിമര പതാക ജാഥകൾ ബത്തേരി കോട്ടക്കുന്നിൽ സംഗമിച്ച്‌ പ്രകടനമായാണ്‌ പൊതുസമ്മേളന നഗരിയായ നഗരസഭാ സ്റ്റേഡിയത്തിലെത്തിയത്‌. പതാക ജാഥ മേപ്പാടി പി എ മുഹമ്മദ്‌ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥ പുൽപ്പള്ളി പി കെ മാധവൻ സ്മൃതി മണ്ഡപത്തിൽ നിന്നുമാണ്‌ പ്രയാണമാരംഭിച്ചത്‌. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ എൻ പ്രഭാകരൻ,പി വി സഹദേവൻ എന്നിവരായിരുന്നു ജാഥാ ക്യാപ്റ്റന്മാർ.

ALSO READ; ‘ഐഎഫ്എഫ്കെയിൽ പങ്കെടുത്ത എല്ലാ ചലച്ചിത്രകാരൻമാർക്കും ആശംസകൾ നേരുന്നു’; മുഖ്യമന്ത്രി

പൊതുസമ്മേളന നഗരിയിൽ സീതാറാം യെച്ചൂരി- കൊടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗത സംഘം ചെയർമ്മാൻ വി വി ബേബി കൊടിയുയർത്തി.
എടത്തറ ഓഡിറ്റോറിയത്തിൽ പി എ മുഹമ്മദ്‌ നഗറിലാണ്‌ സമ്മേളനം നടക്കുന്നത്‌.ഞായർ വൈകീട്ട്‌ സാംസ്കാരിക സമ്മേളനം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.സമാപന ദിവസമായ തിങ്കളാഴ്ച്ച കാൽ ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന പ്രകടനവും ചുവപ്പ്‌ സേനാ മാർച്ചും ബത്തേരിയിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News