കോഴിക്കോട് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി

Kerala Police

കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ദില്ലി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 5.30 ഓടെ മൂവരെയും കണ്ടെത്തിയത്. യുവതിയെയും മക്കളെയും കണ്ടെത്തിയെങ്കിലും ഇവര്‍ വീട് വിട്ട് പോകാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ALSO READ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി​വി​വേചനം, കഴകക്കാരൻ ബാലു ജോലി രാജിവച്ചു

യുവതി കുട്ടികളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയിരുന്നു. യുവതിയുടെ ഇരുചക്രവാഹനം വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. വളയം പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്ത കാര്യവും വ്യക്തമായിരുന്നു.

ALSO READ: മധുര ചെങ്കൊടി: സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

രണ്ട് കുട്ടികളുമായി 29 കാരി ആഷിത മാര്‍ച്ച് 28 നാണ്, ഭര്‍ത്തൃ വീട്ടില്‍ നിന്നും പോയത്. ദില്ലിയില്‍ നിന്ന് കുടുംബാംഗങ്ങളുമൊത്ത് ഇവര്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കും. യുവതിയും കുട്ടികളും ദില്ലിയില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ദില്ലി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എ ടി എമ്മില്‍ നിന്നും ഇവര്‍ പണം പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തി. വളയം പോലീസ് സംഘം ദില്ലിക്ക് പോകാനിരിക്കെയാണ് യുവതിയെയും മക്കളേയും കണ്ടെത്തിയത്. ഇതോടെ ദില്ലിക്കുള്ള കേരള പൊലീസിന്റെ യാത്ര റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News