കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാലക്കാട് മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. വിദ്യാര്‍ത്ഥികളുമായി സ്കൂൾ ട്രിപ്പ് എടുക്കുന്നതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടി  ഓട്ടോ മറിഞ്ഞത്. ബുധനാ‍ഴ്ച രാവിലെ എട്ട് മണിയോടു കൂടിയാണ് സംഭവം.

എർത്ത്ഡാം – ഓടംതോട് റോഡിൽ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളായ അമയ, അനയ, ടോമിലിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ALSO READ: പണം നല്‍കുന്നവര്‍ക്ക് മാത്രം ചികിത്സ, അറസ്റ്റിലായ ഡോക്ടറുടെ സ്വത്തുക്കളില്‍ ഇ ഡി  അന്വേഷണം

നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കഞ്ചേരി വക്കാല മനോജിൻ്റെ ഭാര്യയാണ് വിജിഷ സോണിയ.

ALSO READ: റബ്ബർ കർഷകരുടെ ദുരിതമൊഴിയുന്നില്ല, ലാറ്റക്സ് ക്ഷാമവും തിരിച്ചടിയാവുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here