സിനിമ കാണാനെത്തിയ സ്ത്രീയെ എലി കടിച്ചു; തീയറ്റർ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റർ ഉടമകൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗുവാഹത്തിയിലെ സിനിമാ ഹാൾ അധികൃതരോടാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. സംഭവം നടക്കുന്നത് 2018ലാണ്. രാത്രി 9 മണിക്കുള്ള ഷോയ്ക്കാണ് ഇവർ തിയറ്ററിലെത്തിയത്. കുടുംബത്തോടൊപ്പമിരുന്ന് സിനിമ ആസ്വദിക്കുന്നതിനിടെ ഇവരുടെ കാലിൽ എലി കടിക്കുകയായിരുന്നു. സംഭവമറിഞ്ഞ തിയറ്റർ അധികൃതർ പ്രാഥമിക ശുശ്രൂശ പോലും നൽകിയില്ലെന്നും ആശുപത്രിയിൽ എത്തിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

60000 രൂപയാണ് അധികൃതർ 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നനൽകണം. ഇവർക്കുണ്ടായ മാനസിക പിഡനത്തിന് 40,000 രൂപയും വേദനക്കും കഷ്ടപ്പാടിനും 20,000 രൂപയുമാണ് നൽകേണ്ടത്. കാംരൂപ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഭംഗഡിലെ ഗലേരിയ സിനിമ അധികൃതരോട് സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടത്. മെഡിക്കൽ ബില്ലിനായി 2,282 രൂപയും ചെലവിനായി 5,000 രൂപയും വേറെ നൽകണമെന്നും കോടതി നിർദേശമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here