കൊയിലാണ്ടിയിൽ ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

koyilandi

കൊയിലാണ്ടി വിരുന്നുകണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ; കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണം അവസാനിപ്പിച്ച് ഇഡി, കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ല

അതേസമയം പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് വെട്ടേറ്റു മരിച്ചത് പോത്തുണ്ടി ബോയൻ കോളനിയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമരയാണ് കൊലപാതകം നടത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ENGLISH NEWS SUMMARY: The dead body of a woman was found near the Koyaladi Vidyakandi temple. Preliminary information is that the dead body belongs to a native of Cheriyamangad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News