ലൈംഗികാതിക്രമ കേസ്; വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും

എറണാകുളത്ത് ഡോക്ടർ ബലമായി ചുംബിച്ച കേസിൽ പരാതിക്കാരിയായ വനിതാ ഡോക്ടറിൽ നിന്ന് ഉടൻ മൊഴിയെടുക്കും.വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈൻ മുഖേനയാണ് മൊഴി രേഖപ്പെടുത്തുക.

also read:ദില്ലി ഐ ഐ ടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഹൗസ് സർജൻസിക്കിടെ സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്നായിരുന്നു പരാതി. മൊഴിയെടുത്ത ശേഷം ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സൂപ്രണ്ട് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് സ്വീകരിച്ചില്ല. വനിത ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം സൂപ്രണ്ട് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

also read:സാമ്പത്തിക തട്ടിപ്പ്; ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു

2019 ൽ എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനവുമായി ബന്ധപ്പെട്ട വിവരം വനിതാ ഡോക്ടര്‍ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. സംഭവം നടന്ന സമയത്ത് വിവരം ചില സഹപ്രവര്‍ത്തകരോട് മാത്രമാണ് ഡോക്ടര്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ അന്ന് പരാതി നല്‍കിയിരുന്നില്ലെന്നുമാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News