എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

mdma

കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎം എ അടങ്ങിയ കവർ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഷാനിദ് ആണ് മരിച്ചത്. പൊലിസിനെ കണ്ടയുടൻ കയ്യിലുണ്ടയിരുന്നു പാക്കറ്റ് വിഴുങ്ങുകയായിരുന്നു. രാസലഹരി രക്തത്തിൽ കലർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാവിലെയാണ് അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ച് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎം എ പാക്കറ്റോടെ വിഴുങ്ങിയത്. പാക്കറ്റ് വിഴുങ്ങി രക്ഷപ്പെടുകയായിരുന്ന ഷാനിദിനെ പൊലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.ഇയാൾ തന്നെയാണ് എം ഡി എംഎ യാണ് വിഴുങ്ങിയത് എന്ന് പൊലിസിനോട് പറയുന്നത്. തുടർന്ന് താമരശ്ശേരി താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിക്ക് മാറ്റുകയും ചെയ്തു.

Also read: ‘കൂടുതല്‍ പഠിപ്പിക്കാന്‍ വരണ്ട…; ഒരിക്കല്‍ കൂടി കൊവിഡ് മഹാമാരി വരാന്‍ പ്രാര്‍ത്ഥിക്ക്’; സ്‌കൂള്‍ ബസിനായി നിവേദനം നല്‍കി വിളിച്ച കോണ്‍ഗ്രസ് നേതാവിനോട് പൊട്ടിത്തെറിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി

എൻഡോസ്കോപ്പി നടത്തിയതിൽ പാക്കറ്റിനള്ളിൽ ക്രിസ്റ്റൽ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയിരുന്നു.പിന്നീട് അത് എം ഡി എം എ ആണെന്ന് പൊലിസ് സ്ഥിരികരിക്കുകയും ചെയ്തു. അളവിൽ കൂടുതൽ എം ഡി എം എ ശരീരത്തിൽ എത്തിയാൽ മരണകാരണം ആവും എന്നത് കൊണ്ട് തന്നെ തിവ്രപരിചരണവിഭാഗത്തിലായിരുന്നു ഷാനിദ്. രാവിലെ ഓടെയാണ് മരണം സംഭവിച്ചത്. പാക്കറ്റ് ശരീരത്തിനുള്ളിൽ വെച്ച് പൊട്ടിയതാണ് മരണകാരണം എന്നതാണ് പ്രാഥമിക വിവരം. നേരത്തെയും ഷാനിദ് എൻഡിപി എസ് കേസുകളിൽ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News