ദമ്പതികളുടെ അടിയേറ്റ് ട്രാക്കിലേക്ക് വീണു; ട്രെയിന്‍ പാഞ്ഞെത്തി; യുവാവ് മരിച്ചു

മഹാരാഷ്ട്രയില്‍ ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചു കയറാന്‍ ശ്രമം നടത്തിയ യുവാവ് വിഫലമാകുകയും കടന്ന് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു. 26കാരനായ ദിനേശ്‌ റാത്തോഡാണ് മരിച്ചത്. മുംബൈയിലെ സിയോണ്‍ സ്‌റ്റേഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടേയാണ് സംഭവം.

also read :ദില്ലി കലാപക്കേസ്; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ദമ്പതികളില്‍ ശീതള്‍ മാനിനെ ദിനേശ്‌ റാത്തോഡ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തള്ളിയതില്‍ പ്രകോപിതരായ ദമ്പതികള്‍ കുട ഉപയോഗിച്ച് ദിനേശിനെ ആക്രമിക്കുകയും ശീതളിന്റെ ഭര്‍ത്താവ് അവിനാശ്‌ ദിനേശിന്റെ മുഖത്ത് അടിക്കുകയും ചെയ്തു. അടിയേറ്റതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ദിനേശ്‌ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുകയറാന്‍ ദിനേശ്‌ ശ്രമിച്ചെങ്കിലും ഈസമയത്ത് എതിരെ നിന്ന് വന്ന ട്രെയിന്‍ ദിനേശിനെ ഇടിക്കുകയായിരുന്നു. യുവാവ് തത്ക്ഷണം തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ദമ്പതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു.

also read :മാനവീയം വീഥിയിൽ സ്വാതന്ത്ര്യ ദിനാചരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News