അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പൂർവവിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവവിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയിയാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

ALSO READ: സംസ്ഥാനത്ത് മിതമായ മഴയ്ക്ക് സാധ്യത

മലപ്പുറത്തെ അധ്യാപികമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളിൽ അശ്ലീല ചിത്രങ്ങൾ കൂട്ടിച്ചേർക്കുകയും അതിൽ രൂപമാറ്റം നടത്തി പ്രചരിപ്പിക്കുകയുമായിരുന്നു. 2014-2016 വർഷത്തിൽ ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു ഇയാൾ. മലപ്പുറം സൈബർ പൊലീസാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. അഡീഷണൽ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.

ALSO READ: കൊച്ചിയിലെ ആരോഗ്യമുന്നേറ്റത്തിന് പുത്തൻ കുതിപ്പ്; ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News