കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

kozhikode

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഈങ്ങാപ്പുഴയിലാണ് സംഭവം. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയാണ് മരിച്ചത്. ഷിബിയുടെ പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രതി യാസിർ ആക്രമണം നടത്താൻ എത്തിയത് കാറിലായിരുന്നു. ഇതേ കാറിൽ തന്നെ ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഇടുക്കിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു

ഇടുക്കിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു.മറയൂർ ഇന്ദിരാ നഗറിൽ ആണ് സംഭവം. വീടിനുള്ളിൽ ഉണ്ടായ തർക്കത്തിൽ അനിയൻ ജഗൻ (32) ആണ് മരിച്ചത്. പ്രതി അരുണിനെ പൊലീസ് പിടികൂടി.

UPDATING…

ENGLISH NEWS SUMMARY: A young man in Kozhikode killed his wife while under the influence of drugs. The incident took place in Eengappuzha. The deceased was Shibila, a native of Kakkad, Eengappuzha. Shibila’s father, Abdur Rahman, and mother, Haseena, were also injured. The accused, Yasir, had come to carry out the attack in a car. He escaped from the scene in the same car.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News