ബൈക്ക് കയറ്റി എലിയെ കൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു, സംഭവം വിവാദമായപ്പോൾ അറസ്റ്റ് പിൻവലിച്ചു

ബൈക്ക് കയറ്റി എലിയെ കൊന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം സംഭവം വിവാദമായപ്പോൾ അറസ്റ്റ് പിൻവലിച്ചു. നോയിഡ മാമുറയില്‍ ബിരിയാണിക്കട നടത്തുന്ന സൈനുൽ ആബിദീൻ (24) എന്ന യുവാവാണ് ഞായറാഴ്ച അറസ്റ്റിലായത്. ബൈക്ക് ഓടിക്കുമ്പോള്‍, റോഡിന് കുറുകെ വന്ന എലിയുടെ മുകളിൽ പലതവണ ബൈക്ക് കയറ്റിയാണ് ഇയാൾ കൊന്നത്. അതേസമയം ഈ സംഭവം മറ്റൊരാൾ വിഡിയോയിൽ പകർത്തുകയും വീഡിയോ വൈറൽ ആവുകയും ചെയ്തിരുന്നു.

വീഡിയോ വൈറലായതിനെ തുടർന്ന് ഒരുസംഘം വീട്ടിൽ കയറി സൈനുലിന്‍റെ സഹോദരനെ മർദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈനുൽ ആബിദീനെ ഫേസ്-3 പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സഹോദരനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.

also read :കൊല്ലo രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

”വിഡിയോയിൽ കണ്ടയാ​ൾ സൈനുൽ ആബിദീൻ ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 290 പ്രകാരം കേസെടുത്തു. ജൂലൈ 23 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്, എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് സൈനുലിനെതിരെ കേസെടുത്തത് ”, എന്നാണ് എസ്.ഐ വിനീത് കുമാർ ഒരു മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവം വിവാദമായതോടെ ​അറസ്റ്റ് നടപടി പിൻവലിച്ചു. കേസിൽ ഉൾപ്പെട്ടവരെ കുറിച്ച് സെൻട്രൽ നോയിഡയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

also read :നടുറോഡില്‍ വച്ച് ബിഎംഡബ്ല്യൂ കാറിന് തീപിടിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News