
കുട്ടികളിൽ ചെറുപ്പം മുതൽ സംരംഭകത്വ മനോഭാവവും ബിസിനസ് നൈപുണ്യവും വളർത്താൻ ദുബായിൽ വ്യത്യസ്തമായ സംരംഭം. ജി.ഡി.ആർ.എഫ്.എ ദുബായ് സംഘടിപ്പിച്ച യങ് മെർച്ചന്റ് 2026 വ്യാപാരമേളയിൽ കുട്ടികൾ സ്വന്തം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു. ഭാവിയിലെ സംരംഭകരെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ജി.ഡി.ആർ.എഫ്.എ ദുബായ് സംഘടിപ്പിച്ച യങ് മെർച്ചന്റ് 2026 പരിപാടിയിൽ കുട്ടികൾക്ക് യഥാർഥ ബിസിനസ് അനുഭവം ഒരുക്കി.
ജി.ഡി.ആർ.എഫ്.എയുടെ ഹെഡ് ഓഫീസിൽ ഒരുക്കിയ പ്രത്യേക വേദിയിൽ കുട്ടികൾ സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും നേരിട്ട് വിൽപ്പന നടത്തുകയും ചെയ്തു. ഉപഭോക്താക്കളെ സ്വീകരിക്കുന്നതും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതും വിലപേശുന്നതും വിൽപ്പന പൂർത്തിയാക്കുന്നതുമെല്ലാം കുട്ടികൾ തന്നെ കൈകാര്യം ചെയ്തു.
ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മേള സന്ദർശിച്ച് കുട്ടികളെ അഭിനന്ദിച്ചു.കുട്ടികളിൽ ആത്മവിശ്വാസം, ആശയവിനിമയശേഷി, ഉത്തരവാദിത്തബോധം, നേതൃത്വപാടവം എന്നിവ വളർത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജി.ഡി.ആർ.എഫ്.എയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സലാം, സലാമ എന്നിവരുടെ സാന്നിധ്യവും ചിത്രരചനാ മത്സരങ്ങളും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.
Also Read: കുവൈത്തിന്റെ ജനസംഖ്യ 53 ലക്ഷം കടന്നു; ആകെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാർ
പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും ഉപഭോക്താക്കളുമായി ഇടപഴകാനും ബിസിനസിന്റെ അടിസ്ഥാന പാഠങ്ങൾ നേരിട്ട് മനസ്സിലാക്കാനുമുള്ള അവസരമാണ് കുട്ടികൾക്ക് ലഭിച്ചത്.
ഭാവിയിലെ സംരംഭകരെ വളർത്തിയെടുക്കുകയെന്ന ദുബായ് സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് യങ് മെർച്ചന്റ് 2026 സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
A 'Young Merchant' trade fair was organized in Dubai to foster an entrepreneurial mindset among children
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

