സുരേഷ് ഗോപിക്ക് വേണ്ടി അരങ്ങൊരുക്കുന്നു, ഇഡിക്ക് തൃശ്ശൂരില്‍ ഇലക്ഷന്‍ ഡ്യൂട്ടി; പരിഹാസവുമായി എ സി മൊയ്തീന്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൃശ്ശൂരില്‍ ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണെന്ന് എ സി മൊയ്തീന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നും ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ ഇ ഡി തൃശ്ശൂര്‍ തെരഞ്ഞെടുത്തത് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

Also Read : ‘ജീവിതം ഒരു പെൻഡുലം’; വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

ചേലക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് കാല്‍നട ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News