പാലക്കാട് കാട്ടാന ആക്രമണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രിയുടെ നിര്‍ദേശം

പാലക്കാട് മുണ്ടൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

ALSO READ: കാവിക്കൊടിയുമായി ദര്‍ഗയ്ക്ക് മുകളില്‍ വലിഞ്ഞു കയറി മുദ്രാവാക്യം വിളിച്ച് ഒരു സംഘം; സംഭവം യോഗിയുടെ യുപിയില്‍

സോളാര്‍വേലി പ്രവര്‍ത്തിച്ചില്ല, എര്‍ളി വാണിംങ് സിസ്റ്റമോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ ഉപയോഗിച്ചില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ല തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: ‘സമത്വത്തിന്‍റെയും നീതിയുടെയും അചഞ്ചലമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നയാൾ’; എംഎ ബേബിക്ക് ആശംസകൾ അറിയിച്ച് കമൽഹാസൻ

പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്.  കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളും വനം വകുപ്പ് ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി.

ALSO READ: ‘ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ രക്ഷയുമായി വരുന്നത്’; ആർ എസ് എസിനെതിരെ ദീപിക മുഖപ്രസംഗം

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News