പൊങ്കാല മാലിന്യം നഗരമധ്യത്തിൽ തള്ളി: മേയർക്കെതിരെ കടുത്ത വിമർശനവുമായി എ.എ റഹീം എംപി

a a rahim

റ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം രാത്രിയുടെ മറവിൽ നഗരമധ്യത്തിൽ തള്ളിയ സംഭവത്തിൽ തിരുവനന്തപുരം നഗരസഭയ്ക്കും മേയർക്കുമെതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എംപി. വേർതിരിക്കാത്ത ടൺകണക്കിന് മാലിന്യമാണ് അപകടകരമായ രീതിയിൽ ജനവാസ മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഭക്തജനങ്ങളോടുള്ള വലിയ അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also read: സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി റിമാൻഡിൽ

പൊങ്കാല നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും മേയറും കൂട്ടരും ദില്ലിയിൽ ടൂർ പോകാനാണ് താല്പര്യം കാണിച്ചത്. ഭരണസമിതി അധികാരത്തിന്റെ ആലസ്യത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. മാലിന്യ സംസ്കരണത്തിനായി നഗരസഭയ്ക്ക് എന്ത് പദ്ധതിയായിരുന്നു ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കണം. സ്വന്തം വീഴ്ച മറയ്ക്കാൻ പാവപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല.

ജീവനക്കാർ എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. മേയർ പദവി എന്നത് പരിഹസിക്കാനുള്ള കസേരയല്ലെന്നും ക്രിയാത്മകമായി പ്രവർത്തിക്കേണ്ട ഒന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനവാസ മേഖലയിൽ തള്ളിയിരിക്കുന്ന മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News